Malayalam lyrics

സുഖമുള്ളതാണെനിക്കെല്ലാ.. ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കുമേല്‍
വെട്ടിതിളയ്ക്കുവാന്‍ ഏറെയിഷ്ടം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കുമേല്‍
വെട്ടിത്തിളയ്ക്കുവാന്‍ ഏറെയിഷ്ടം
സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം

കണ്ണീരിനോടു ഞാന്‍ ഇപ്പോള്‍ പിണക്കമാ
ണൊറ്റിക്കൊടുക്കുവോനാണ് കണ്ണീര്‍ (2)

സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റയ്ക്കിരിക്കുവാന്‍ സങ്കടതീയ്ക്കുമേല്‍
വെട്ടിത്തിളയ്ക്കുവാന്‍ ഏറെയിഷ്ടം

കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍ നീന്തുന്ന
കണ്ടുകരഞ്ഞിടും കുട്ടിപോലെ
വര്ണ്ണങ്ങള്‍ ഊര്‍ന്നു പോകുന്നതും നോക്കി ഞാന്‍..
മിണ്ടാതിരിക്കയാണിന്നു വീണ്ടും..
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിപ്പൂ
ഒറ്റയ്ക്കിരിക്കാം ഒരല്പ്പനേരം...
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു
ഒറ്റയ്ക്കിരിക്കാം ഒരല്പ്പനേരം..
വൈദ്യുത സ്പർശകമകന്നു ഞാനൊറ്റയ്ക്ക്
വാതില്‍ അടച്ചിരിക്കുമ്പോള്‍ നിരാലംബന്‍..

നീ അരുതാത്തത് ചെയ്തു നീ നിര്‍മ്മമന്‍
നീ അരുതാത്തത് ചെയ്തു നീ നിര്‍മ്മമന്‍
നീ വെറുക്കപെടാനുചിതന്‍ ഈ വാക്കിനാല്‍
നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം
നീ ഒഴുക്കെന്നോ മറന്ന മഹാനദി
ആരവം ആർത്തിരമ്പുന്നു ഞാനറിയുന്നു
ഞാന്‍ കൊടുതി തീര്‍ന്നുത്സവം തീര്‍ന്നോരങ്കണം
ഞാന്‍ കൊടുതി തീര്‍ന്നുത്സവം തീര്‍ന്നോരങ്കണം
ഞാന്‍ നിരാലംബന്‍ ആത്മശൂന്യന്‍
വെറും പേരിനു ചലനവും വചനവും പേറുവോന്‍
ഞാന്‍ നിരാലംബന്‍ ആത്മശൂന്യന്‍
വെറും പേരിനു ചലനവും വചനവും പേറുവോന്‍...

Song information

Music: ജിന്റോ ജോണ്‍ തൊടുപുഴ

Lyricist: മുരുകൻ കാട്ടാക്കട

Singer: മുരുകൻ കാട്ടാക്കട

Film/album: മഷിത്തണ്ട്

Explore this song

Song video

Watch on YouTube