Malayalam lyrics
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം രക്തം ചിതറിയ ചുവരുകള്‍ കാണാം അഴിഞ്ഞ കോലകോപ്പുകള്‍ കാണാം കത്തികള്‍ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപ്പുക പൊന്തും തെരുവില്‍ പാതിക്കാല്‍ വിറകൊള്‍വതു കാണാം ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്നുഭീതി കണ്ണുകള്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം പിഞ്ചുമടികുത്തമ്പതുപേര്‍ ചേര്‍ന്നിരുപതു വെള്ളിക്കാശുകൊടുത്തിട്ടുഴുതുമറിക്കും കാഴ്ച്ചകള്‍ കാണാം തെരുവില്‍ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം അരികില്‍ ശീമ കാറിന്നുള്ളില്‍ സുഖശീതള മൃതുമാറിന്‍ ചൂരില്‍ ഒരുശ്വാനന്‍ പാല്‍ നുണവതു കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം പൊട്ടിയ താലിച്ചരടുകള്‍ കാണാം പൊട്ടാമദ്യ കുപ്പികള്‍ കാണാം പലിശ പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍ കൂനനുറുംബിര തേടല്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തൂ കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
Song video
Song information
Music: എം ജി ശ്രീകുമാർ
Lyricist: മുരുകൻ കാട്ടാക്കട
Singer: മുരുകൻ കാട്ടാക്കട
Film/album: കർമ്മയോദ്ധാ
Explore this song
- Singer: മുരുകൻ കാട്ടാക്കട
- Film / album: കർമ്മയോദ്ധാ
- Composer: എം ജി ശ്രീകുമാർ
- Lyricist: മുരുകൻ കാട്ടാക്കട