Malayalam lyrics

നാളെയല്ല നമ്മളിന്നു തന്നെ നേടണം 

നേടുവാൻ കരുത്തുനേടി നമ്മളാകണം(2)

ഞാറ്റുവേലകൾ നാട്ടുനന്മകൾ 

വിട്ടകന്നൊരീ ദിനങ്ങളിൽ 

കണ്ടതൊക്കെയും കട്ടുതിന്നുമീ 

തട്ടകങ്ങൾ തച്ചുടച്ചിടാൻ 

വരുന്നു നായകൻ സമത്വഗായകൻ 

വിരുന്നൊരുക്കിടാം കിനാക്കളേ..(2)

ഈ വിരിഞ്ഞ പുലരിതന്നിൽ 

ആദിസൂര്യ ശോഭയോടെ 

സ്നേഹ തേരിലേറി വന്നിതാ..

വരുന്നിതാ വരുന്നിതാ... 

നാളെയല്ല നമ്മളിന്നു തന്നെ നേടണം 

നേടുവാൻ കരുത്തുനേടി നമ്മളാകണം

നമ്മളൊന്നു ചേർന്നൊരുങ്ങി 

വന്നൊരീ രണാങ്കണത്തിൻ 

മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ 

നമ്മളൊന്നു ചേർന്നൊരുങ്ങി 

വന്നൊരീ രണാങ്കണത്തിൻ  

മുന്നിലുണ്ട് ധീരനായൊരെന്റെ സൂര്യൻ 

ഈ രണാങ്കണത്തിലിന്നു തേരിലേറി 

പോരിനായ് പടക്ക്‌ മുന്നിൽ 

ഇന്നു നായകൻ വരുന്നിതാ 

വരുന്നിതാ വരുന്നിതാ.. 

വരുന്നിതാ വരുന്നിതാ..

വരുന്നിതാ വരുന്നിതാ...

​​​​

Song video

Watch on YouTube

Song information

Music: കലാഭവൻ മണി

Lyricist: മുരുകൻ കാട്ടാക്കട

Singer: പ്രദീപ് പള്ളുരുത്തി

Film/album: MLA മണി 10-താം ക്ലാസ്സും ഗുസ്തിയും

Explore this song