Malayalam lyrics
കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീ മഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. ) കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ ഓ മർമ്മരമിടരും ചുണ്ടുകളാകെ ഉഴിയുമോ നീ കാറ്റേ ഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ ഋതുമതീ വിടരാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീ ഓ.. യവന മനോഹരി എങ്കിലുമെന്നെ പുഞ്ചിരി കോണ്ടു തൊടാമോ ഓ ജാലകവെളിയിൽ ജൂണിലെ മഴയിൽ ജൂലീ നീ നനയാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീ മഴനനഞ്ഞില്ലേ .
Song information
Music: എം ജയചന്ദ്രൻ
Lyricist: മുരുകൻ കാട്ടാക്കട
Singer: വിഷ്ണു കുറുപ്പ്
Film/album: ചട്ടക്കാരി
Explore this song
- Singer: വിഷ്ണു കുറുപ്പ്
- Film / album: ചട്ടക്കാരി
- Composer: എം ജയചന്ദ്രൻ
- Lyricist: മുരുകൻ കാട്ടാക്കട