Malayalam lyrics

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ ?

പാട്ടും മൂളിവന്നോ ?

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെത്തേൻ നിറഞ്ഞോ

ആകെത്തേൻ നിറഞ്ഞോ

ആറ്റുനോറ്റ് ഈ കാണാമരത്തിനു

പൂവും കായും വന്നോ

മീനത്തീവെയിലിൻ തീയിൽ തണുതണെ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

ഇന്നലെയെന്നോ പോയ് മറഞ്ഞു

ഇന്നൊരു സ്വപ്നം കൂടെ വന്നൂ

വെന്തുകരിഞ്ഞൊരു ചില്ലകളിൽ

ചെന്തളിരിൻ തല പൊന്തിവന്നു

കുഞ്ഞിളം കൈ വീശിവീശി

ഓടിവായോ പൊന്നുഷസ്സേ

കിന്നരിക്കാൻ ഓമനിക്കാൻ

മുത്തണിപ്പൂന്തൊട്ടിലാട്ടി

കാതിൽ തേന്മൊഴി ചൊല്ലാമോ ?

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ ?

പാട്ടും മൂളിവന്നോ ?

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെത്തേൻ നിറഞ്ഞോ

ആകെത്തേൻ നിറഞ്ഞോ

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു

വെണ്ണിനിലാവിൻ തേരു വന്നു

പുത്തരിപ്പാടം പൂത്തുലഞ്ഞു

വ്യാകുലരാവിൻ കോളൊഴിഞ്ഞു

ഇത്തിരിപൂവി മൊട്ടുപോലെ

കാത്തിരിപ്പൂ കണ്വിരിയാൻ

തത്തിവരൂ കൊഞ്ചി വരൂ

തത്തകളേ അഞ്ചിതമായ്

നേരം നല്ലത് നേരാമോ

കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

പാട്ടും മൂളിവന്നോ ?

പാട്ടും മൂളിവന്നോ ?

ഞാലിപ്പൂങ്കദളി വാഴപൂക്കളിൽ

ആകെത്തേൻ നിറഞ്ഞോ

ആകെത്തേൻ നിറഞ്ഞോ

ആറ്റുനോറ്റ് ഈ കാണാമരത്തിനു

പൂവും കായും വന്നോ

മീനത്തീവെയിലിൻ തീയിൽ തണുതണെ

തൂവൽ വീശി നിന്നോ

തൂവൽ വീശി നിന്നോ

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ജി ശ്രീറാംവൈക്കം വിജയലക്ഷ്മി

Raaga: സിന്ധുഭൈരവി

Film/album: സെല്ലുലോയ്‌ഡ്

Explore this song