Malayalam lyrics
ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ.. കാണാലിപികൾ മേഘാവലിയിൽ മായുവതെന്തേ ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ ഇന്നേതേരിൽ വേനലാളുന്നുവോ .. എൻ പാതകൾ ഇലവീണു മൂടുന്നുവോ.. കനവിലാഴങ്ങളിൽ മൗനങ്ങളായി നീറുന്നുവോ ചൂടുന്നുവോ ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ.. ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ വേർപാടിൻ ശ്യാമാരാഗംപോൽ.. ആത്മാവിൽ നോവുമായീ താഴ്‌വാരം നിൽക്കുകയായി ഒലീവിന്റെ പൂക്കൾക്കുള്ളിൽ നിലാവിന്റെ കണ്ണീർതുള്ളി ദിവാസ്വപ്നലോകം മാഞ്ഞു നിന്നെ കാണാതെ ഇന്നേതേരിൽ വേനലാളുന്നുവോ .. എൻ പാതകൾ ഇലവീണു മൂടുന്നുവോ.. കനവിലാഴങ്ങളിൽ മൗനങ്ങളായി നീറുന്നുവോ ചൂടുന്നുവോ ഷാരോണ്‍ വനിയിൽ സായന്തനമേ താഴുവതെന്തേ.. ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ രാവിനേഹാരാർദ്രമാണോ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: റീനു റസാക്ക്
Film/album: പ്രെയ്സ് ദി ലോർഡ്
Explore this song
- Singer: റീനു റസാക്ക്
- Film / album: പ്രെയ്സ് ദി ലോർഡ്
- Composer: ഷാൻ റഹ്മാൻ
- Lyricist: റഫീക്ക് അഹമ്മദ്