Malayalam lyrics
ശരണം വിളിയുയരും മലയിൽ ശരണാർത്ഥികളണയും മലയിൽ മകരക്കുളിർ പെയ്യുമുഷസ്സിൽ മഞ്ഞലകൾ മുങ്ങിക്കേറി മണികണ്ഠസ്വാമീ….. മണികണ്ഠസ്വാമീ ഞങ്ങൾ വരുന്നുച്ചിയിലിക്കെട്ടും പേറി പൊന്നമ്പല നടയിൽ വരുന്നേ പൊന്നമ്പല നടയിൽ വരുന്നേ നന്ദനപ്പൂങ്കാവുണ്ടേ… വെൺ- തിങ്കളിറങ്ങും മുടിയുണ്ടേ സ്വരപമ്പാജതിയുണ്ടേ സുരവൃന്ദാരതിയുണ്ടേ മഞ്ചാംബയെഴുന്നള്ളീടും ശബരീ പീഠവുമുണ്ടേ വ്രതവും നോറ്റൂ, മുദ്ര ധരിച്ചു കറുപ്പുടുത്തിരുമുടിയുമെടുത്തി- ട്ടയ്യനെക്കാണാനായിവരുന്നോർ- ക്കഭയം നൽകും സന്നിധിയുണ്ടേ [ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ] ജ്യോതിപൂക്കും കുന്നുണ്ടേ…., പൊൻ താരമുദിക്കും വിണ്ണുണ്ടേ കരിമേയും കാടുണ്ടേ കൽക്കണ്ടക്കനിയുണ്ടേ കല്യാണരൂപൻ വാഴും പൊന്നമ്പലമേടുണ്ടേ കല്ലും മുള്ളും കാടും മേടും കുണ്ടും കുഴിയും കടന്നു സ്വാമീ ദർശനസുകൃതം തേടും മാനവ- നാശ്രയമരുളാൻ അയ്യനുമുണ്ടേ… [ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ]
Song information
Music: എം കെ അർജ്ജുനൻ
Lyricist: ജി നിശീകാന്ത്
Singer: പി ജയചന്ദ്രൻ
Film/album: എല്ലാം സ്വാമി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്