Malayalam lyrics

ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ

ത്രികാല മോക്ഷഗംഗേ

പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ

പ്രാണസങ്കടമായ് ഞാൻ നൽകിടാം

ആത്മാദലാഞ്ജലി സ്വീകരിക്കൂ

ഈ ശ്രാവണ മേഘപരാഗം

എന്റെ ആരതി ദീപമരാളം

വരുമൊരു ജന്മമാം ഇരുൾമഴക്കാട്ടിൽ

ധ്യാനവിലോലനായ് ഞാൻ നിൽക്കാം

ഈറനണിഞ്ഞൊരു കണ്ണുകളാൽ

ഈ ആർദ്രമാം ശ്രീബലി നൽകാം

നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്

Raaga: മുൾതാനി

Film/album: ബനാറസ്

Explore this song