Malayalam lyrics
ശിവഗംഗേ.... ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ... ത്രികാല മോക്ഷ ഗംഗേ.... ശിവഗംഗേ.... പറന്നു തളർന്നൊരു പ്രാവിന്റെ തൂവൽ പ്രാണസങ്കടമായ് ഞാൻ നൽകാം... ആത്മാദലാഞ്ജലി സ്വീകരിക്കൂ... ഈ ശ്രാവണ മേഘപരാഗം എന്റെ ആരതി ദീപമരാളം.... ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ... ത്രികാല മോക്ഷ ഗംഗേ.... വരുമൊരു ജന്മമാം ഇരുൾമഴക്കൂട്ടിൽ... ധ്യാനവിലോലനായ് ഞാൻ നിൽക്കാം... ഈറനണിഞ്ഞൊരു കണ്ണുകളാൽ ഈ ആർദ്രമാം ശ്രീബലി നൽകാം.... നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം... ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യഗംഗേ... ത്രികാല മോക്ഷ ഗംഗേ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: സുജാത മോഹൻ
Raaga: മുൾതാനി
Film/album: ബനാറസ്
Explore this song
- Singer: സുജാത മോഹൻ
- Film / album: ബനാറസ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി