Malayalam lyrics
ശ്രീപാൽക്കടലിൽ പള്ളികൊള്ളും ശ്രീനാഗരാജാവേ കളത്തിൽ വാഴ്ക (2) ചിത്രകൂടത്തിലെ നന്മണിനാഗവും ആയുസ്സും അർത്ഥവും നൽകിവാഴ്ക പാടകമോതിരം താലിയോടെ ഓമന ഉണ്ണീ വാഴ്ക വാഴ്ക... ഓമന ഉണ്ണീ വാഴ്ക വാഴ്ക... (ശ്രീപാൽക്കടലിൽ.. ) നാലമ്പലത്തിലെ ശ്രീമൂലകത്ത് നാലംഗുലത്തിൽ വന്നാടൂ പാമ്പേ ഓനമയുണ്ണിക്ക് നൂറായുസ്സുമായ് നാവോർക്കളത്തിൽ വന്നാടുപാമ്പേ ആയുഃരാരോഗ്യമനുഗ്രഹിക്കാനായ് പുള്ളോന്റെ താളത്തിലാടു പാമ്പേ... പുള്ളോന്റെ താളത്തിലാടു പാമ്പേ... (ശ്രീപാൽക്കടലിൽ.. ) നല്ലഴകുള്ള നാഗകണ്ഠേശനായ് കൈലാസത്തിൽ നിന്നാടു പാമ്പേ.. പൊന്നുണ്ണിത്തമ്പാനു ദീർഘായുസ്സുമായി നാലകത്താടിവാ നാഗയക്ഷി... നാലകത്താടിവാ നാഗയക്ഷി... ആയിരം തലയുള്ളനന്തനും തക്ഷകൻ വാസുകിമാരുമിങ്ങാടി വാഴ്ക വാസുകിമാരുമിങ്ങാടി വാഴ്ക് ആടി വാഴ്ക്... ആടി വാഴ്ക്... ആടി വാഴ്ക്... ആടി വാഴ്ക്...
Song video
Song details
Music: ജോൺസൺ
Raaga: വകുളാഭരണം
Film/album: ആയുഷ്മാൻ ഭവ
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: ആയുഷ്മാൻ ഭവ
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി