Malayalam lyrics

ശാരോണിലെ ശിശിരമേ
ശാരോണിലെ ശിശിരമേ
മുന്തിരി പൂക്കളില്‍ മൂവന്തിപോലെയെന്‍
മനസ്സു മിടിക്കുന്നുവോ മിഴികള്‍ തുടിക്കുന്നുവോ
ശാരോണിലെ ശിശിരമേ
ശാരോണിലെ ശിശിരമേ
 
ഉറങ്ങുന്ന നേരത്തു ദൂരേനിന്നാരോ
ഉമ്മകള്‍ കൊണ്ടെന്നെ എറിയുന്നുവോ
മഴക്കിളിത്തൂവലില്‍ മനസ്സിന്റെ ചിറകുമായി
മറ്റേതോ ജന്മം ഞാന്‍ തിരയുന്നുവോ
വെറുതെ വെറുതെ വെറുതെ
 
എനിക്കെന്‍റെ മാത്രമായി ഉഷസ്സിന്‍റെ ജാലകം
മണ്‍സൂണ്‍മഴ വന്നു തുറക്കുന്നുവോ
ഒരു കുഞ്ഞുപാട്ടിന്റെ  ഈറന്‍ഗിത്താറിന്മേല്‍
ഓര്‍മ്മകള്‍ മീട്ടി ഞാന്‍ ഉറങ്ങട്ടെയോ
വെറുതെ വെറുതെ വെറുതെ

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: വിധു പ്രതാപ്പി വി പ്രീത

Film/album: അകലെ

Explore this song