Malayalam lyrics
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ് യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ് ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ അപാരതേ അപാരതേ നിന്നിലെന്നും എനിക്കും ഇടമേകൂ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ് വിഭാത ശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ ഏതോ രാപ്പാടി പാടി പോരൂ പോരൂ വിശാലതേ വിശാലതേ എന്നുമെന്നും എനിക്കു തണലെകൂ യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ ആരെയോർത്തു നില്പൂ നീ വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ് ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ ആരെയാരെയാരെ വരവേൽക്കുവാൻ
Song video
Song information
Music: വിശാൽ ഭരദ്വാജ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: രാധികാ തിലക്
Film/album: ദയ
Explore this song
- Singer: രാധികാ തിലക്
- Film / album: ദയ
- Composer: വിശാൽ ഭരദ്വാജ്
- Lyricist: ഒ എൻ വി കുറുപ്പ്