Malayalam lyrics

മണിയറയറിഞ്ഞില്ല

മദനപ്പൂ വിരിയുന്ന മണവുമായെത്തുന്ന

മലർമാസക്കുളിർ കാറ്ററിഞ്ഞില്ല

ഒരു മിന്നല്‍പ്പിണർ പോലെ

ഒരു നിലാക്കീറു പോലെ

മണവാളനെവിടെപ്പോയ്
അലയാഴിക്കക്കരെ തീവെയിൽ തുള്ളുന്ന’

മണലാഴി താണ്ടും മണിമാരൻ

ഇക്കരെ ഈ പച്ചത്താഴ്വരയിൽ കാത്തു

നിൽക്കും ഇവളെ മറന്നു പോയോ

കാത്തിരിപ്പിൻ കനൽച്ചൂടെരിയുമീ

ഖൽബിന്റെ നൊമ്പരമാരറിയാൻ (മണിയറ....)

അനുരാഗച്ചൂടാർന്ന കാറ്റിന്റെ കൈവിരലി

ലടയാളം ചാർത്തും മണൽ വിരിയിൽ

നിശ്ശബ്ദമായാരോ കുറിച്ചിടുന്നു ലൈലാ

മജ്‌നുമാർ പാടിയ പ്രേമഗാനം

കാത്തിരിക്കും മണവാട്ടിമാർക്കായ് കടൽ

ക്കാറ്റേ നീയാ പാട്ട് പാടി വരൂ (മണിയറ...)

-----------------------------------------------------------------------------

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: ഒ എൻ വി കുറുപ്പ്

Film/album: പ്രവാസം

Explore this song