Malayalam lyrics
ല ല ല ല ല .... പൊന്നോലപ്പന്തലില്‍ വേളിപ്പെണ്ണായെന്റെ സ്വയംവര രാജകുമാരീ വരുമോ ആവണിത്താമര മാലയിടും ഞാന്‍ അരമന മണിയറക്കിളിയായ് മാറും സ്വപ്നത്തില്‍ മംഗല്യക്കൂടാരം തീര്‍ക്കും പാതിരാ തോണിയില്‍ നീയിന്നു വരുമോ (പൊന്നോല ) പൂവണി മേടയില്‍ മാറോടു ചേര്‍ന്നെന്റെ കരളേ നീയെനിക്കെന്തു തരും ആരോരുമറിയാതെ നോമ്പെടുത്തൊരുക്കിയ പ്രേമോദാര മധു പകരും അടി തൊട്ടു മുടി വരെ അലങ്കരിക്കാം നിന്നെ മൂവന്തി കുങ്കുമം ചാര്‍ത്താം അനുരാഗാര്‍ദ്ര രഹസ്യങ്ങളിലെ രതിപരാഗമണിയാം (പൊന്നോല ) മലര്‍മിഴിയഴകുള്ളൊരോമനക്കുഞ്ഞിനു താലോലം പാടും ഒരുനാള്‍ ഞാന്‍ കടിഞ്ഞൂല്‍ക്കനവിലെ രാജകുമാരന് പനിനീര്‍ മഞ്ചമൊരുക്കും ഞാന്‍ പിച്ചവച്ചു കളിപ്പതു പെണ്മണിയെങ്കില്‍ മുത്തശ്ശി പേര് വിളിക്കും സാഫല്യങ്ങള്‍ നിറപറ വയ്ക്കും ജന്മമാകെ നിറയും (പൊന്നോല )
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: കൈതപ്രം
Singer: രവിശങ്കർ സുജാത മോഹൻ
Film/album: സാഫല്യം
Explore this song
- Singer: രവിശങ്കർ സുജാത മോഹൻ
- Film / album: സാഫല്യം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കൈതപ്രം