Malayalam lyrics

തങ്കമനസ്സിന്‍ പീലിക്കടവിലെ

താമരപ്പെണ്‍പൂവേ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

ചന്ദനമേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ

കാണാ ചെപ്പുണ്ടോ വേളി പൊന്നുണ്ടോ

തീരാ പൊൻകനവില്‍ 

മായാജാലമുണ്ടോ

തങ്കമനസ്സിന്‍ പീലിക്കടവിലെ

താമരപ്പെണ്‍പൂവേ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

എന്തിനു നീ ഈ സൂര്യനെ നോക്കി

പുഞ്ചിരി തൂകി പൂവേ

പുഞ്ചിരി തൂകി പൂവേ

എന്തിനു നീ ഈ മാനം നോക്കി

കുങ്കുമം തൂവി സന്ധ്യേ

കുങ്കുമം തൂവി സന്ധ്യേ

ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍

എന്തിനു നീ ഇന്നിതുവഴി വന്നു

പൊന്നണിഞ്ഞു വന്ന പൊൻമലരേ

ഓ...

തങ്കമനസ്സിന്‍ പീലിക്കടവിലെ

താമരപ്പെണ്‍പൂവേ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

അക്കരെക്കാവില്‍ ഇക്കരെക്കാവില്‍

ഇത്തിരി സ്വപ്നം പൂത്തോ

ഇത്തിരി സ്വപ്നം പൂത്തോ

സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു

വന്നോ ദേവകുമാരന്‍

വന്നോ ദേവകുമാരന്‍

നാമറിയാതെ മനമറിയാതെ

നാടറിയാതെ വീടറിയാതെ

പൂവണിഞ്ഞതേതു തേൻപുലരി

ഓ...

തങ്കമനസ്സിന്‍ പീലിക്കടവിലെ

താമരപ്പെണ്‍പൂവേ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

ചന്ദനമേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ

കാണാ ചെപ്പുണ്ടോ വേളി പൊന്നുണ്ടോ

തീരാ പൊൻകനവില്‍ 

മായാജാലമുണ്ടോ

തങ്കമനസ്സിന്‍ പീലിക്കടവിലെ

താമരപ്പെണ്‍പൂവേ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

നിന്റെ കിനാവിന്‍ രാജകുമാരനൊ -

രാവണിത്തേരുണ്ടോ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Film/album: സുന്ദരപുരുഷൻ

Explore this song