Malayalam lyrics

ആടുകൾ മേയുന്ന പുൽമേട്ടിൽ
ആരിയങ്കാവിലെ പൂമേട്ടിൽ

തേങ്കനിയാടുന്ന മാന്തോപ്പിൽ

കാവടിയാടുന്ന കാറ്റേ വാ

നീയിതിലേ വരൂ വരൂ

ഈ വഴിയേ വരൂ വരൂ ആ..... തേൻ കുളിരേ

ആ..തേൻ കുളിരേ

കാവിലെയൂഞ്ഞാലിലാടൂല്ലേ

കാനനമൈനയോടൊത്താടൂല്ലേ

പൂവിനൊരുമ്മ കൊടുക്കൂലേ

മാങ്കനി തേൻ കനി വീഴ്ത്തൂല്ലേ

ഏഴിലം പാലയ്ക്കും പൂ വന്നു കാ വന്നു

കാറ്റേ കാറ്റേ പാടൂ നീ

ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു

കാറ്റേ കാറ്റേ പാടൂ നീ

പാലയ്ക്ക് നീരേകാൻ വാ

പാതിരാപ്പൂ ചൂടാൻ വാ

ആ..ആ.ആ.ആ...ആ‍...(ആടുകൾ..)

പാഴ് മുളം ചുണ്ടിലും പാലൂട്ടു തേനൂട്ടി

കാറ്റേ കാറ്റേ പാടൂ നീ

പാൽക്കതിരുണ്ണിയെ പായസച്ചോറൂട്ടി

കാറ്റേ കാറ്റേ പാടൂ നീ

പൊന്നാര്യൻ പാടം നീന്തി

പൊന്നാമ്പൽ പൂവും ചൂടി

ആ..ആ.ആ.ആ‍.....(ആടുകൾ..)

----------------------------------------------

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്ര

Film/album: ഇലവങ്കോട് ദേശം

Explore this song