Malayalam lyrics

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ

വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ

ചിലമ്പിന്‍ താളമില്ലേ ചിരിക്കാന്‍ നേരമില്ലേ

ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ

കിനാവിന്‍ താമ്പാളം തന്നില്ലേ

ഓ ഓ ഓ ഓ

തിരിമുറിയാതെ പെയ്തൊരു സ്നേഹം

പുലരി പുഴകളില്‍ സംഗീതമായി

പവിഴ തിരകളില്‍ സല്ലാപമായി(2)

മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം

ചിരിച്ചന്തം ധിം ധിം പൂമഴയ്ക്ക്

ഇനി നീരാട്ട് താരാട്ട് ഓമന ചോറൂണ്

ഈ രാവിൻ പൂംതൊട്ടിൽ ഈറൻ കാറ്റിൽ താനേ

കിളിപ്പെണ്ണേ കിളിപ്പെണ്ണേ

നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ

കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ

ഓ ഓ ഓ

വഴിയറിയാതെ വന്ന വസന്തം

കളഭ കുയിലിന് താലിപ്പൂ നല്‍കി

കനകത്തിടമ്പിന് കണ്ണാടി നല്‍കി (2)

വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം

തകില്‍ താളം ധിം ധിം താമരയ്ക്ക്

ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍

ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു

(കിളിപ്പെണ്ണേ നിലാവിന്‍ )

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: എസ് രമേശൻ നായർ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ദോസ്ത്

Explore this song