Malayalam lyrics
ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴു സ്വരങ്ങൾ ചിറകുനൽകീ സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ ചേക്കേറുവാൻ പാറിപ്പറന്നുപോയി പാടി പാടി പറന്നുപോയീ (ഏകാകിയാം നിന്റെ ) പോയ്‌വരൂ വേനലേ എന്നു ചൊല്ലി പൂവാക തൂവാലവീശി വേനലിൽ പൂക്കുന്ന ചില്ലകളിൽ താനിരുന്നാടും കിളികൾ പാടീ വന്നണയാത്ത വസന്തം കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ (ഏകാകിയാം നിന്റെ ) കാറ്റിന്റെ കയ്യിൽ പ്രസാദമായി കാണാത്ത പൂവിൻ സുഗന്ധം പാഥേയമായൊരു പാട്ടുതരൂ പാതിരാപുള്ളുകൾ കേണുചൊല്ലീ സുന്ദരവാഗ്ദത്തതീരം നമ്മൾ കാണുന്ന പാഴ്‌ക്കിനാവല്ലേ (ഏകാകിയാം നിന്റെ )
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Raaga: വാസന്തി
Film/album: എന്റെ ഹൃദയത്തിന്റെ ഉടമ
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എന്റെ ഹൃദയത്തിന്റെ ഉടമ
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്