Malayalam lyrics
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍ കിനാവില്‍ നീ മഞ്ചാടി ചുണ്ടത്തു മുത്താഞ്ഞൊ നെഞ്ചോടുരുമ്മി കിടത്താഞ്ഞൊ മെല്ലേ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണു നീ പയ്യാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടി ചില്ലല്ലേ ..അല്ലേ (എന്തേ മുല്ലേ...) കിളിവാതിലിന്‍ മറവില്‍ നിഴലായ് മിന്നി മറയും അഴകേ നിന്റേ മിഴിയും അലിവോലുന്ന ചിരിയും ആദ്യമായ് കണ്ട നാള്‍മുതല്‍ എന്നെആര്‍ദ്രമായ് തൊട്ടുഴിഞ്ഞു നീ (2) എന്റെ മാറിലെ മണ്‍ ചെരാതിലെ മന്ത്രനാളമായ് മാറി നീ (എന്തേ മുല്ലേ...) കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍ ഒരു നോക്കു കൊണ്ടുഴിഞ്ഞും ഒരു വാക്കു കൊണ്ടെറിഞ്ഞും നിന്റെ ഞാന്‍ എന്റെയുള്ളിലെ മണിത്തൂവല്‍ കൊണ്ടു തലോടുന്നു (2) വെണ്ണിലാവിന്റെ മുത്തുപോല്‍ എന്റേ മുന്നിലേക്കു ക്ഷണിക്കുന്നു (എന്തേ മുല്ലേ...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Raaga: ദർബാരികാനഡ
Film/album: പഞ്ചലോഹം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പഞ്ചലോഹം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി