Malayalam lyrics

വിരഹം നുരയും നിലാവേ വിരഹം
വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
വിരഹം

നിഴലുറങ്ങും വഴിയിലൂടെ
തേടി ഞാനലഞ്ഞൂ (2)
മിഴികളില്‍ കണ്ണീര്‍ക്കടല്‍
കരളിലോ മദം
വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ

ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ
എവിടെയെന്റെ തോഴി (2)
തകരുമീ പറുദീസയില്‍
കനവുകള്‍ കനല്‍
വിരഹം നുരയും നിലാവേ
എവിടെയെന്‍ സഖീ
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ

വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ

പടരുമെന്‍ മോഹമേ

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Film/album: ഓർമ്മച്ചെപ്പ്

Explore this song