Malayalam lyrics
വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാം തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം കടലാൽ ... ആയിരമാകുലരാവുകളായ് വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ് വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാം തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം പുലർവേളയിലെ…. ആ.. ആ…… പുലർവേളയിലെ ഹിമമായ് തനിയേ പുലർവേളയിലെ …. പുലർവേളയിലെ ഹിമമായ് തനിയേ ഇതളില് വീണാർദ്രമായ് മായാം പിറകെ മൂകനിശ്വാസങ്ങളായ് അലയാം പിറകെ മൂകനിശ്വാസങ്ങളായ് അലയാം
Song information
Music: ജോൺ പി വർക്കി
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എസ് ചിത്ര
Film/album: ഉന്നം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഉന്നം
- Composer: ജോൺ പി വർക്കി
- Lyricist: റഫീക്ക് അഹമ്മദ്