Malayalam lyrics

വാതിൽ ചാരി വന്ന തിങ്കളേ

രാവിലെന്തു തേടി വന്നുവോ

നീ..

ഭീതി കൊണ്ട് പാതി മാഞ്ഞുവോ

നിൻെറ രൂപം അർത്ഥബിംബമായി

എൻ മുന്നിൽ..

ഞാൻ.. കാണാതേ

എന്താ താഴിൽ

പൂട്ടി നീ മൂകമായി നീ

കണ്ണാൽ മൂടും മന്ത്രത്തീയിൽ

മയങ്ങവേ…

ആ…

ഓ..

ഈ ഉന്മാദം

കിനാവോ നേരോ 

നേരോ നേരോ..

നോവായി മാറുമോ…

ഈ സ്വകാര്യങ്ങൾ

വിമൂകം താനേ

മായുമോ

ഈ ഉൾമനയിൽ നാമേ

അന്യോന്യം മെല്ലെ

നോക്കി നിൽപ്പൂ

നാം നാമല്ലാതാകുന്നോ

ഇന്നേതോ വിചാരങ്ങളിൽ

ആ....

Song information

Music: ജാക്സൺ വിജയൻ

Lyricist: വിനായക് ശശികുമാർ

Singer: ശക്തിശ്രീ ഗോപാലൻജാക്സൺ വിജയൻടോണി ജോൺ

Film/album: ട്രാൻസ്

Explore this song