Malayalam lyrics
വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയിലുമ്മ വെച്ച പാദസരമേ എന്റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ മിന്നാ മിന്നിപ്പൊട്ടും തൊട്ട കണ്ണാം തുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ ( വെണ്ണിലാവു ..) പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ വെറുതേ നീ വെണ്‍ചിറകില്‍ ഏറി അന്നു പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു ( വെണ്ണിലാവു ..) കാത്തിരുന്ന ഞാന്‍ കാത്തിരുന്നു കണി കണ്ട നാള്‍ മുതല്‍ കണ്മണിയേ നിന്നോടു മിണ്ടാന്‍ വാക്കില്ലയോ തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ് പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ മകളേ നീ മറന്നു പോയ ശിശിരം ( വെണ്ണിലാവു ..)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: വൈരം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വൈരം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി