Malayalam lyrics
വിട ചൊല്ലിയകലെ പോയ് മറയുമ്പോൾ ഒരു നുള്ളൂ മണ്ണെൻ കനവിലിടില്ലേ ... വിരഹാർദ്രമായ് ഞാൻ നടന്നകലുമ്പോൾ മിഴിനീരു കൊണ്ടെൻ കവിളിൽ തൊടില്ലേ ആ ... ആ ഇനിയൊരു ജന്മം നിൻ കൂടെയായാൽ സഖീ എൻ മോഹങ്ങൾ നിറമണിയും നേരം ഇനിയൊരു ജന്മം നിൻ കൂടെയായാൽ സഖീ എൻ മോഹങ്ങൾ നിറമണിയും നേരം മഴ പെയ്തു തോർന്നൊരാ ജീവിത വഴിയിൽ മഴവില്ലിൻ നിറമെല്ലാം പോയ്മറഞ്ഞൂ വിട ചൊല്ലിയകലെ പോയ് മറയുമ്പോൾ ഒരു നുള്ളൂ മണ്ണെൻ കനവിലിടില്ലേ ... തോർന്നിടാതെ മഞ്ഞോർമ്മകൾ രാവു നീന്തി നിൻ തൂവലിൽ മിഴിനീർ മുകിലായ് മഴയായ് അടരാൻ തനിയേ ഞാൻ വരാം തണലായ് അരികെ തിരയായ് ഉയരാൻ കടലായ് നീയുണർന്നു ഉറവായ് ഒഴുകാൻ നദിയായ് തീർന്നുവോ തിരിയായ് തെളിയാൻ ഉയിരായ് നീയണഞ്ഞോ ചിരിയാൽ തുഴയാൻ തുണയായ്ക്കൂടയോ പനിനീരിതളായ് വെയിലായ് പടരാൻ തിരികെ ഞാൻ വരാം ഇമപോൽ പിടയാതരികെ
Song information
Music: ശ്രീഹരി കെ നായർ
Lyricist: ആമിർ പള്ളിക്കൽ
Singer: ശ്രീഹരി കെ നായർ
Film/album: മണിയറയിലെ അശോകൻ
Explore this song
- Singer: ശ്രീഹരി കെ നായർ
- Film / album: മണിയറയിലെ അശോകൻ
- Composer: ശ്രീഹരി കെ നായർ
- Lyricist: ആമിർ പള്ളിക്കൽ