Malayalam lyrics

തോർന്നിടാതെ മഞ്ഞോർമ്മകൾ

രാവു നീന്തി നിൻ തൂവലിൽ

മിഴിനീർ മുകിലായ് മഴയായ് അടരാൻ

തനിയേ ഞാൻ വരാം തണലായ് അരികെ

തീ മുറിവാകെ എരിയും നോവാകെ നീർ മലരായ്

എന്നോമൽ പൂങ്കാറ്റിതളായ് കനിവായ് കണ്ണോരം നീ

ഈ അണയാ നിലവായ് രാവോളം ഞാൻ നീറി

മൊഴിയില്ലാതെ വാ അലിവായ് ഈറൻ ചിരാതുമായ്

ചിറകാർന്നുയരാൻ കണമായ് പൊഴിയാൻ

പിരിയാം ഓർമ്മയായ് കനലായ് വഴിയേ

തേങ്ങലായി എന്നോർമ്മകൾ മാഞ്ഞിടാതെ നിൻ തൂവലിൽതിരയായ് ഉയരാൻ കടലായ് നീയുണർന്നു

ഉറവായ് ഒഴുകാൻ നദിയായ് തീർന്നുവോ

തിരിയായ് തെളിയാൻ ഉയിരായ് നീയണഞ്ഞോ

ചിരിയാൽ തുഴയാൻ തുണയായ്ക്കൂടയോ

പനിനീരിതളായ് വെയിലായ് പടരാൻ തിരികെ ഞാൻ വരാം ഇമപോൽ പിടയാതരികെ

Song information

Music: ശ്രീഹരി കെ നായർ

Lyricist: അജീഷ് ദാസൻ

Singer: ശ്രീഹരി കെ നായർ

Film/album: മണിയറയിലെ അശോകൻ

Explore this song