Malayalam lyrics
കടവത്തൊരു.. തോണിയിരിപ്പൂ... പാട്ടില്ലാതെ.. പുഴയില്ലാതെ... അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ.. നിഴലില്ലാതെ... (2) ഇളവെയിലെ.. പൊള്ളുന്നല്ലോ കുളിര്‍മഞ്ഞിത്.. നീറ്റുന്നല്ലോ ഇരുളില്‍ ചിത കാത്തുകിടക്കും... ഒരു പക്ഷിച്ചിറകായ്.. ജന്മം... ഇനിയെന്തിന് തോണിക്കാരന്‍... വരികില്ലൊരു യാത്രക്കാരും ഇനിയെന്തിന് തോണിക്കാരന്‍... വരികില്ലൊരു യാത്രക്കാരും... പുഴവന്നു വിളിച്ചത് പോലെ ഒരു തോന്നല്‍ തോന്നല്‍ മാത്രം ഏലേലോ... ഏലേ..ഏലേലോ... ഏലേ.. ഏലേ. ഏലേ.. ഏലേ.. ഏലേലോ ഏലേലോ... ഏലേ..ഏലേലോ... ഏലേ.. ഏലേ. ഏലേ.. ഏലേ.. ഏലേലോ കടവത്തൊരു തോണിയിരിപ്പൂ.. പാട്ടില്ലാതെ.. പുഴയില്ലാതെ.. അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ.. നിഴലില്ലാതെ... കഥ പാടിയുറക്കിയൊരോളങ്ങള്‍... ഇനിയില്ലല്ലോ... പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന്‍... കളിമേളമില്ലല്ലോ... (2) കാറ്റില്ലല്ലോ... മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ... കാറ്റില്ലല്ലോ... മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ... ഇവിടുള്ളത് പൊടിമണലും... ഒരു പുഴതന്‍ പേരും മാത്രം... ഏലേലോ... ഏലേ..ഏലേലോ... ഏലേ. ഏലേ...ഏലേ.ഏലേ...ഏലേലോ.. ഏലേലോ... ഏലേ..ഏലേലോ... ഏലേ. ഏലേ...ഏലേ.ഏലേ...ഏലേലോ.. കടവത്തൊരു തോണിയിരിപ്പൂ... പാട്ടില്ലാതെ.. പുഴയില്ലാതെ.. അരികത്തൊരു തണ്ടുമിരിപ്പൂ.. നാവില്ലാതെ.. നിഴലില്ലാതെ.. [ഗാനം ഇറങ്ങിയത് 2017 ലാണ് ]
Song information
Music: ലീല ഗിരീഷ് കുട്ടൻ
Lyricist: അജീഷ് ദാസൻ
Singer: കാർത്തിക്
Film/album: പൂമരം
Explore this song
- Singer: കാർത്തിക്
- Film / album: പൂമരം
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: അജീഷ് ദാസൻ