Malayalam lyrics

അരികിലുണ്ടു് ഞാനെങ്കിലും നീയെന്നും 

അറിയുകില്ലെൻ വിമൂകദാഹങ്ങളെ 

ഇലപൊഴിഞ്ഞ മരങ്ങളിൽ പിന്നെയും 

ഇലപൊഴിഞ്ഞ മരങ്ങളിൽ പിന്നെയും 

തളിരിടുന്ന ഹരിതരാഗങ്ങളെ 

പ്രണയസാഗരം ആയിരം നാവിനാൽ 

ഹൃദയസംഗീതമാലപിക്കുമ്പോഴും

അകലെയാകാശമൗനം നിറഞ്ഞോരെൻ 

മിഴികളാൽ നിന്നെ നോക്കി നിൽക്കുന്നു ഞാൻ

Song information

Music: വിഷ്ണു ശിവശങ്കർ

Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്

Singer: കെ എസ് ചിത്ര

Film/album: പൂമരം

Explore this song