Malayalam lyrics

കടൽ ശംഖിനുള്ളിൽ ഞാൻ.. ജലമൗനമായ്..

കടൽ ശംഖിനുള്ളിൽ ഞാൻ.. ജലമൗനമായ്

മഴക്കണ്ണിലീറൻ നിഴൽ ചിത്രമായ്

വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം..

അകത്തെത്തിയേതോ വിഷാദാർദ്ര സൂര്യൻ   

കടൽ ശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

നിലയ്ക്കാതെ നീല തീരത്താളമെന്റെ

ഹൃദന്തത്തിനുള്ളിൽ മിടിക്കുന്ന നേരം

അടങ്ങാത്ത ശോകം.. അഗാധത്തിൽ വിങ്ങും

അടങ്ങാത്ത ശോകം.. അഗാധത്തിൽ വിങ്ങും

അറിയാത്ത വാക്കായ് മുറിവേറ്റിടുമ്പോൾ ഞാൻ

ജലമൗനമായ്...

കടൽ ശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

നിശാറാന്തൽ മെല്ലെ തിരിക്കണ്ണു താഴ്ത്തി

നിലാവിന്റെ വീട്ടിൽ മയങ്ങുന്ന നേരം..

ഒരേകാന്ത താരം തമസ്സിന്റെ കൂട്ടിൽ

ഒരേകാന്ത താരം തമസ്സിന്റെ കൂട്ടിൽ

ചിരിക്കുന്ന നോവായ് മറഞ്ഞു മയങ്ങുമ്പോൾ.. ഞാൻ

ജലമൗനമായ്..

കടൽ ശംഖിനുള്ളിൽ ഞാൻ.. ജലമൗനമായ്

മഴക്കണ്ണിലീറൻ നിഴൽ ചിത്രമായ്

വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം..

അകത്തെത്തിയേതോ വിഷാദാർദ്ര സൂര്യൻ   

കടൽ ശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

Song information

Music: രോഷൻ ഹാരിസ്

Lyricist: രമേഷ് കാവിൽ

Singer: കെ എസ് ചിത്ര

Film/album: ചിപ്പി

Explore this song