Malayalam lyrics

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരെ

കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം (2)

കൊട്ടാരത്തില് പത്രാസ്സുള്ളൊരു സുൽത്താനും വേണം

സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം

സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരെ

കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം

പത്തേമാരികൾ വന്നിറങ്ങണ ചിത്തരം ഉണ്ടാക്കാം

മുത്തുചിപ്പികൾ വാരിനിറച്ചൊരു മച്ചകം ഉണ്ടാക്കാം (2)

വലയെറിയണ നായകനും വള കിലുക്കണ നായികയും

മഴ നനയണ് ഇടയ്ക്ക് മൂളണ് പാട്ടില് തേനൂട്ടാം

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരെ

കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം

തുള്ളിത്തുടിക്കണ നീലക്കടലിൻ ഉള്ളിലെ സങ്കടങ്ങൾ

വെള്ളിത്തിരയിൽ പകർത്തി നമുക്കൊരു ജീവിതമുണ്ടാക്കാം (2)

മിഴി നനയണ നേരുകളിൽ ചിരി പകരുന്ന നാളുകളിൽ  

കരിമഷിക്കാറൊഴിഞ്ഞ മാനത്ത്

ചന്ദിരൻ കൂട്ടുവരും...

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരെ

കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം (2)

കൊട്ടാരത്തില് പത്രാസ്സുള്ളൊരു സുൽത്താനും വേണം

സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം

സുറുമക്കണ്ണുള്ള സുഗന്ധിപ്പൊട്ടുള്ള സുന്ദരിയും വേണം

നിലക്കടലയും കൊറിച്ചിരിക്കണ ചങ്ങായിമാരെ

കടൽക്കരയില് നമുക്കൊരുക്കാം കനകക്കൊട്ടാരം

Song information

Music: രോഷൻ ഹാരിസ്

Lyricist: രമേഷ് കാവിൽ

Singer: ശ്രേയ ജയദീപ്

Film/album: ചിപ്പി

Explore this song