Malayalam lyrics
ഈ കാറ്റു വന്നു കാതിൽ പറഞ്ഞു നീ എന്നുമെന്നും എന്റേതു മാത്രം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ... എൻ മൗനങ്ങൾ തേടും സംഗീതമേ.. ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽ കിളിയേ നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (2) മിഴിവാതിൽ ചാരും നാണം.. പതിയെ ഞാൻ തഴുകവേ.. ഇനി നീയുണ്ടെന്നും കൂടെ.. നിലവേകാൻ തിങ്കളേ.. ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ്... ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ് ഇവനിലായ് ചേരുന്നു നീ മുറിവെഴാ കൈരേഖപോൽ കൺചിമ്മാതെ കാക്കാം എന്നോമലേ ഈ നീലമിഴിയാഴങ്ങളിൽ ഞാൻ ഓ വീണലിഞ്ഞു പോകുന്നു താനേ ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ... എൻ മൗനങ്ങൾ തേടും സംഗീതമേ ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽ കിളിയേ നെഞ്ചൊന്നു പിടച്ചോ പറയൂ പതിയെ മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ (2)
Song information
Music: ദീപക് ദേവ്
Lyricist: ബി കെ ഹരിനാരായണൻ
Singer: കാർത്തിക്
Film/album: ആദം ജോൺ
Explore this song
- Singer: കാർത്തിക്
- Film / album: ആദം ജോൺ
- Composer: ദീപക് ദേവ്
- Lyricist: ബി കെ ഹരിനാരായണൻ