Malayalam lyrics

എങ്ങോ നിന്നു വന്നൂ നീ

ഇന്നെൻ ഉള്ളിൽ നിറയുന്നൂ

പതിയെ ചാരെ വരുമോ നീ

അരികെ അഴകായ് വരുമോ നീ

 

ഇന്നെൻ കാതിൽ സ്വരമാകുന്നൂ

സ്നേഹം പൊഴിയും രാവാകുന്നു

മഴയാകും നീ കുളിരാകും നീ

 

നിൻ ചിരി പകരുമീ എൻ ജീവതാളം

അലകളായ് ഹൃദയവും ഇതാ

ഉണരുമീ രാവിലും നിന്നോർമ്മ തന്നെ 

വളരുമീ സ്നേഹവും ഇതാ

ഇന്നെൻ വഴിയിൽ നിഴലാകുന്നൂ നീ

എന്നിൽ പൊഴിയും ഹിമമല്ലേ നീ

നിറമാകും നീ മണമാകും നീ

ഉം ... ആ ...

 

എങ്ങോ നിന്നു വന്നൂ നീ

ഇന്നെൻ ഉള്ളിൽ നിറയുന്നൂ

 

ഉയിരിൽ അഴകിൻ ശ്രുതിയാവുന്നൂ

എന്നിൽ എഴുതും കനവിൽ നിറയുന്നൂ

മകളാകുന്നൂ മകനാകുന്നൂ

മിഴിയിൽ തെളിയും എൻ ഭാവങ്ങളിൽ

നിറയും ചിരിയും എൻ സൗഭാഗ്യമോ

മണ്ണാകുന്നൂ മരമാകുന്നൂ

Song information

Music: ശ്രീഹരി കെ നായർ

Lyricist: മുസമ്മിൽ കുന്നുമ്മൽ

Singer: സുചിത് സുരേശൻ

Film/album: മണിയറയിലെ അശോകൻ

Explore this song