Malayalam lyrics
വിജനമൊരു വീഥിയിൽ സജലമിഴി തേടവേ പറയാമൊഴിയായൊരു വേദന പിടയുകയോ അറിയാതറിയാതൊരു ചേതന കുതറുകയോ മാരിക്കാറിൻ ലോകം തേടുന്നൂ വാനം നീളേ പാടുന്ന വേഴാമ്പൽ നീ വിജനമൊരു വീഥിയിൽ സജലമിഴി തേടവേ പറയാമൊഴിയായൊരു വേദന പിടയുകയോ അറിയാതറിയാതൊരു ചേതന കുതറുകയോ ആ ..അ ആ.. അ തേടുന്നു പകൽ രാവിനേ തേടുന്നു സ്വരം വീണയേ ഇടറിയുതിരുമിലകളെന്ന പോലവേ.. പകലുമിരവുമൊഴുകി മറയുമീ വേനലിൽ ഓർമ്മകളിൽ.. ആരുടെ സ്നേഹസ്വരം ഇതൾ നീട്ടിയോ പാഴ്മുരളിയേതൊരു.. ലോലകരലയമോർക്കയോ അനുദിനമനുദിനമെരിയുമി വിരഹവുമായി വിജനമൊരു വീഥിയിൽ സജലമിഴി തേടവേ പറയാമൊഴിയായൊരു വേദന പിടയുകയോ അറിയാതറിയാതൊരു ചേതന കുതറുകയോ തേടുന്നിതാ മലർക്കാറ്റിനേ..ഹേയ് തേടുന്നിതാ.. നിഴൽ ജ്വാലയേ തിരകൾ നുരകളിളകിമറിയുമീ സാഗരം വിധുര ഹൃദയഭാവമാർന്നു തേങ്ങവേ.. പോക്കുവെയിലാളുമീ.. മൂകമണലാഴികളിതിൽ കാണുവതിനാവുമോ.. ദൂരെയിനി നീരലകളേ മണിമുകിലരുളുമി ജലകണമണിവതിനായി വിജനമൊരു വീഥിയിൽ സജലമിഴി തേടവേ പറയാമൊഴിയായൊരു വേദന പിടയുകയോ അറിയാതറിയാതൊരു ചേതന കുതറുകയോ
Song video
Song information
Music: റിയാസ് ഷാ
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എസ് ചിത്ര
Film/album: പിയാനിസ്റ്റ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പിയാനിസ്റ്റ്
- Composer: റിയാസ് ഷാ
- Lyricist: റഫീക്ക് അഹമ്മദ്