Malayalam lyrics
വാക്കിനുള്ളിലെ വിങ്ങും മൌനമെ പാഴ്ക്കിനാവു നീ ദൂരെ മായുമോ നേർത്ത ശ്വാസമായ് വീശും സ്നേഹമേ കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ തൂമഞ്ഞിൻ സ്വർണ കയ്യാലെ ചാലിച്ചു ചായം നീ ഉൾത്തരിൽ വർണ്ണ ചേലോടെ കോറുന്നു ചിത്രം നീ പകലിൻ കനകം പവനായ് ചിതറും കനവിൻ കടവിൽ കുളിരിൻ കണമായ് ഒഴുകി പതിയെ തഴുകി പവനൻ ചിതറിയ മുടിയിൽ, മൃദുമയ വിരലുകളാലെ ചൂടുന്നു സുഗന്ധങ്ങളേറും, വസന്തം തുടിക്കുന്ന പൂവേ നിന്നെ (വാക്കിനുള്ളിലെ) മുകിലിൻ കുടയോ വിടരും നിമിഷം,ഉയിരെൻ അരികിൽ മഴവിൽ നിറമോ നിറയെ മെഴുകും,മനസിൽ കടവിൽ അഴകല ഞൊറിയും, പുഴയുടെ ഇരുകര തന്നിൽ ഏന്തെന്തോ കൊതിച്ചെന്നുമെന്നും നീ നിന്നീടും കിനാവിന്റെ ഈണം നീയെ (വാക്കിനുള്ളിലെ)
Song video
Song information
Music: ബിജിബാൽ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: യാസിൻ നിസാർടി ആർ സൗമ്യ
Film/album: ഒഴിമുറി
Explore this song
- Singer: യാസിൻ നിസാർടി ആർ സൗമ്യ
- Film / album: ഒഴിമുറി
- Composer: ബിജിബാൽ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ