Malayalam lyrics

ആ ആ
ഒരു ചെറുമലരിനു മാത്രം
പൂക്കാലം വരമേകി
കൊതിക്കും നിമിഷം ഇതൾ വിരിയുവാൻ
മനസ്സിലെ ശലഭവുമായി കഥ പറയാൻ
പുൽകി മയങ്ങാൻ അനുരാഗം നുകരുവാൻ
ഒരു ചെറുമലരിനു മാത്രം
പൂക്കാലം വരമേകി

ശിശിരമണയും വനികയിലെ ഇലകൾ
വെറും ഓർമ്മയാകും
ഋതുവിൻ മുഖങ്ങൾ മാറും
അവളുടെ ശാഖിയിൽ മാത്രം
മായാതെ നിൽക്കും വാസന്തം
ഒരു ചെറുമലരിനു മാത്രം
പൂക്കാലം വരമേകി

വെയിലിനെ അവൾ നറുചിരിയിൽ
പനിനിലാ കളഭമാക്കും
ശലഭമോടൊത്ത് പാറുവാൻ
ഇതളുകൾ ചിറകുകളാക്കും
ആകാശം അവരുടെ ആരാമം

ഒരു ചെറുമലരിനു മാത്രം
പൂക്കാലം വരമേകി
കൊതിക്കും നിമിഷം ഇതൾ വിരിയുവാൻ
മനസ്സിലെ ശലഭവുമായി കഥ പറയാൻ
പുൽകി മയങ്ങാൻ അനുരാഗം നുകരുവാൻ
ഒരു ചെറുമലരിനു മാത്രം
പൂക്കാലം വരമേകി

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: സുദീപ് കുമാർ

Film/album: ബ്ലാക്ക്ബെറി

Explore this song