Malayalam lyrics

കാതോരമാരോ കളിവാക്ക് മൂളി
കനവായിരം പൂത്തു വാസന്തമായി (2)
ആരോമാലായി അരികെ നിലാവിൻ
ചെലുള്ളോരാൾ വരാൻ നേരമായി

ഈറൻ നിലാവും പൊന്നാമ്പലും
കുളിരാർന്ന രാവിന്റെ തീരങ്ങളും
മൃദുവല്ലി പടരുന്ന തേന്മാവിലെ
തളിരുണ്ട് കിളിപാടും ഗീതങ്ങളായി
അനുരാഗ കുറിചാർത്തി അണിയിച്ചൊരുക്കുന്ന 
മനസ്സിന്റെ മണിവർണ്ണ സ്വപ്നങ്ങളും
കാലവും മോഹവും 
കൈകോർത്തു കല്യാണ യാമമായി
കാതോരമാരോ കളിവാക്ക് മൂളി
കനവായിരം പൂത്തു വാസന്തമായി

പലകാലമായി പാടത്തൊരെൻ
വരവീണ പാടുന്നു പ്രണയാർദ്രമായി
അണിമുല്ല പൂക്കുന്ന മണിമുറ്റമീ
വനമുല്ല പൂവിനെ വരവേൽക്കയായി
തിരുവാതിര പാട്ടിന്നീണം മുഴങ്ങുന്ന
ഈ നാലുകെട്ടിന്റെ ഹൃദയാങ്കണം
ഓമലേ താരിളം ...
വിരൽ തൊട്ടു വിരിയുന്ന രാഗമായി

കാതോരമാരോ കളിവാക്ക് മൂളി
കനവായിരം പൂത്തു വാസന്തമായി
ആരോമാലായി അരികെ നിലാവിൻ
ചെലുള്ളോരാൾ വരാൻ നേരമായി

Song information

Music: നീരജ് ഗോപാൽ

Lyricist: അജിത്ത് ഇരപുരം

Singer: സുദീപ് കുമാർ

Film/album: നമ്പൂതിരി യുവാവ്@43

Explore this song