Malayalam lyrics

ലൗ ബൈറ്റൊന്ന് തന്നാമതി

മറ്റാരും നൽകാ രതി

പകരാം ഞാനെൻ തീ

 

ഔ ഞാനെന്ന കല്ലോലിനി

തേടുന്നു നിന്നേയിനി

പടരും കാമാഗ്നീ

 

ഏതോ സ്വർഗ്ഗം കാണും ഞാൻ

നിൻ മുത്തമാലേ

തീരാ ദാഹം തീരുകയായ്‌ 

നീ പുണരേ..

ആലോ ലാലാ ലീലാ ലേ

നീ കേളിയാടേ

ഏതോമായാ ജാലത്താൽ

കാതരമായ്‌

 

എൻ രോമാഞ്ചമോ

മനസ്സിൻ ചാഞ്ചാട്ടമോ

തനുവോ ഞാൻ തേടുന്ന താരുണ്യമോ 

നോക്കാലും വാക്കാലും ഹരമേകും

നീ കാമന കാമുകനോ....

 

ആലിംഗനങ്ങൾതൻ ആരോഹണം

ചിലതാലോലം..

മുഖാമുഖം....ഒരേ സുഖം...

ആഴങ്ങൾ തേടുന്ന ആന്ദോളനം

തനതാവേശം..

വിരാമം ലയനരസം..

മിഴികൾ നനുനനയേ, അകമേ ആലസ്യം

പലതും പോരാതായ്‌

പറയാൻ വയ്യാതായി ഞാൻ തളരേ...

Song information

Music: മുജീബ് മജീദ്

Lyricist: ഷർഫു

Singer: ആൻ ആമിഗിച്ചു ജോയ്

Film/album: ധീരൻ

Explore this song