Malayalam lyrics
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ... ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ മിഴികളരികയായ് മൊഴികളകലെയായ് നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ ആഹാ പുലരികൾ കണികളായ് തളിരിടും പുളകമായ് പുളകമോ വരികളായ് വരികളോ കവിതയായ്... നീയോ അഴകേ പവിഴമണികൾ പോലെ ഇതളിനഴികളാണെ തഴുകി ഒഴുകി മെല്ലെ പകുതി കവർന്നതാണെ നിനക്കായ് മുഴുവനും പകരവേ... കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
Song information
Music: മുജീബ് മജീദ്
Lyricist: ശബരീഷ് വർമ്മ
Singer: നേഹ വേണുഗോപാൽനിരഞ്ജ് സുരേഷ്
Film/album: മന്ദാരം
Explore this song
- Singer: നേഹ വേണുഗോപാൽനിരഞ്ജ് സുരേഷ്
- Film / album: മന്ദാരം
- Composer: മുജീബ് മജീദ്
- Lyricist: ശബരീഷ് വർമ്മ