Malayalam lyrics

മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ

നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ

നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ  

നിന്റെയാശകൊണ്ടേ വിലോലം ഞാനിതാ... (2)

നീ വരും നേരമെന്തേകുവാൻ...  

നിന്റെ കാതോരമെന്തോതുവാൻ

ഏതു പൊൻമണം തൂകുവാൻ  

ഏതു പാട്ടായ് ഞാൻ മാറുവാൻ

നിന്നോളം ചേലുള്ളതൊന്നും

ഇന്നോളം കണ്ടില്ല ഞാൻ.....

നിന്നോടായ് ഉള്ളിൻ സ്വകാര്യം

ഇതാ വായ് പകുത്താൻ തേങ്ങീ ഞാൻ...

നൂറുവട്ടം നിന്നെ കാത്തുകാത്തെ നിന്നേ  

നിന്റെയാശകൊണ്ടേ ..വിലോലം ഞാനിതാ...

മെല്ലെ എന്നെ ഒന്നു നോക്കൂ കണ്ണേ

നീയാം മാരിയോർത്തു നിൽക്കും വേഴാമ്പൽ ഞാൻ

Song information

Music: മുജീബ് മജീദ്

Lyricist: വിനായക് ശശികുമാർ

Singer: സിനോവ്

Film/album: മന്ദാരം

Explore this song