Malayalam lyrics
ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ കാറ്റിലെ ചെരാതുപോൽ ചിരികൾ പൊലിഞ്ഞുവോ കഴിഞ്ഞതെല്ലാം മറന്നു തീരാൻ വിടാതെ നിൻ മുഖം വാടിയോ കടന്ന നാളിൽ അറിഞ്ഞ നേരിൽ കാലം ഒരേ സാക്ഷിയോ റൂഹേ ... തളരാതെ ... താനേ ... ഉലയാതേ ... റൂഹേ ... തളരാതെ ... താനേ ... ഉലയാതേ ... പ്രാവുകൾ ഒരേ തണൽ തിരയും വേനലിൽ രാവുകൾ മയങ്ങിടാൻ മിഴികൾ മറന്നുവോ ഉടഞ്ഞ ചില്ലിൽ തറഞ്ഞ നിന്റെ ഇളം കൈവിരൽത്തുമ്പുകൾ കൊരുത്തു മെല്ലെ നടന്നു നീങ്ങാൻ കൂടേ വരും ലോകമേ റൂഹേ ... തളരാതെ ... താനേ ... ഉലയാതേ ... റൂഹേ ... തളരാതെ ... താനേ ... ഉലയാതേ ...
Song information
Music: വിഷ്ണു ശ്യാം
Lyricist: വിനായക് ശശികുമാർ
Singer: കാർത്തിക്
Film/album: നേര്
Explore this song
- Singer: കാർത്തിക്
- Film / album: നേര്
- Composer: വിഷ്ണു ശ്യാം
- Lyricist: വിനായക് ശശികുമാർ