Malayalam lyrics

രണ്ടുകണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം

ഇതളാർന്നുവോ ഈണങ്ങളായ്

രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം

ചിറകാർന്നുവോ മോഹങ്ങളായ്

ഒരു വാതിലിൻ ഇരുപാളികൾ 

ചേരുന്നപോലൊന്നാകുവാനായ് .. 

(രണ്ടുകണ്ണും കണ്ണും ... )

വെയിലു മേയുന്ന വഴിയിലൂടെയിരു തോളുരുമ്മിയൊണയാൻ

പ്രിയരിവർക്കുള്ള കൊതിയറിഞ്ഞു പൂന്തണലൊരുക്കുന്നതാരോ

കടലിലാഴുന്ന പ്രണയ സൂര്യന്റെ ഒരുതരി പൊന്നു ചൂടാൻ

കരയിൽ നിൽക്കുന്ന ഇവരിലേക്ക് പൊന്മണികൾ കുടയുന്നതാരോ

ആദ്യമായ് തമ്മിലറിയവേ മൌനവും പോയിമറയവേ

അതിലോലമായി തഴുകുന്നുവോ നറുതെന്നലും പൊൻ‌തൂവലായ്

ആഹാ.. ഹാ.. ആഹാ.. 

(രണ്ടുകണ്ണും കണ്ണും ..)

കുയിലു മൂളവേ മറുമൊഴി കുഞ്ഞികുഴലിലൂതുന്നതാരോ

കുളിരു പെയ്യുന്ന പുലരിയിൽ മഞ്ഞുമഴയിൽ നനയുന്നതാരോ

പ്രണയനൂലിന്റെ ഇഴകൾ കൊണ്ടിവരെ ഒന്നു ചേർക്കുന്നതാ‍രോ

പവിഴമുതിരുന്ന പുതിയ പല്ലവികളെഴുതിവെയ്ക്കുന്നാതാരോ

വേണുവിൽ ശ്വാസമലിയവേ നാണമോ മെല്ലെയുണരവേ

ഒരുകൂട്ടിലായ് ചായുന്നുവോ മാൻപ്പേടകൾ അനുരാഗികൾ

ലലാ.. ലാലാ.. ലാ‍ാലാ.. 

(രണ്ടുകണ്ണും കണ്ണും ..)

Song information

Music: ബിനൂപ് നായർ

Singer: സിതാര കൃഷ്ണകുമാർ

Film/album: അവർ ഇരുവരും

Explore this song