Malayalam lyrics
ഏതു മഴയിലുമാളുമൊരു തിരിനാളം രാവു പകലൊരുപോലെ വിരിയണ താരം.. നോവു കരി പുകയൂതി എരിവിറകായി മീനവെയിലൊരു കൂടെ വഴി പലതേറി പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി ഏറേ വിജനത ചൂഴും.. ഇരുളിലും ആശയതു കളയാതെ..ചിരി തൂകീ മുകിലായ് നീ... നിറവാനിൻ കരതേടി ഏതു മഴയിലുമാളുമൊരു തിരിനാളം.. രാവു പകലൊരുപോലെ വിരിയണ താരം... ഹൃദയമുലയും മുറിവു മൊഴിയാൽ മൂടി സമയമണി പോൽ.. ഇടയിൽ നിൽക്കാതെ നൂറു കടമകളേറും ചുമടുകളായി നീലമിഴികളിൽ മോഹമഷിയണിയാതെ ഉയിരേ നീ.. വളരാനായ്... കനവോളം ഉയരാനായ്... ഏതു മഴയിലുമാളുമൊരു തിരിനാളം രാവു പകലൊരുപോലെ വിരിയണ താരം.. പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി.. ഏറേ വിജനത ചൂഴും ഇരുളിലും ആശയതു കളയാതെ ചിരി തൂകീ .. മുകിലായ് നീ.. നിറവാനിൻ കര തേടി ഉം ..ഉം ..ആ...
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: സിതാര കൃഷ്ണകുമാർ
Film/album: ഉദാഹരണം സുജാത
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ഉദാഹരണം സുജാത
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ