Malayalam lyrics

രാവിൻ കൂരിരുളിലെല്ലാം

പകലായി മാറും പോലെ ജീവിതം

തന്നിലെ മറുകര കണ്ടു നാം

എരിവേനൽ വെയിലിലെ മണ്ണിൽ

തൂമഞ്ഞു തൂവും പോലെ

മാനസം ആർദ്രമായി

കുളിരണിയുന്നിതാ

ഓർമ്മവേകുമ്പോഴും

ആശ തേങ്ങുമ്പോഴും

വഴി തീരാതെ ഏറെദൂരം

ബാക്കിയാണെന്നോ

ഭീതിയേറുമ്പോഴും

മനം നീറുമ്പോഴും

നല്ല നാളുകളോരോന്നും വരവാണെന്നോ

എല്ലാം നേരായോ... ഓ.. ഓ.. ഓ...

നോവോ തേരായോ ഇന്നും തീരാതേ തുടരുന്നിതാ യാത്രകൾ വീണ്ടും ഈ ഭൂമിയിൽ.....

രാവിൻ കൂരിരുളിലെല്ലാം...

Song information

Music: ദീപക് ദേവ്

Lyricist: വിനായക് ശശികുമാർ

Singer: വിജയ് പ്രകാശ്

Film/album: ജിബൂട്ടി

Explore this song