Malayalam lyrics
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു കൂടെ പൂനിലാവുമായ് ചേരുന്നു നിന്നിൽ എന്നും..ഞാനാണല്ലോ എന്നും എന്നിൽ..നീയാണല്ലോ പോകാം ദൂരെ ദൂരെയെൻ മാലാഖേ... ഏതോ പാരാവാരങ്ങൾ നീന്താനായ് ഓമലേ.. ഒരുപാടകലേ അകലേ.. കടലായ് നീ മാറുമ്പോൾ.. തിരയായ് പടരാം ഇരുളിൽ വീണാഴുമ്പോൾ.. കനവായ് വിടരാം പനിനീർ ഒഴുകും ഷാരോണ്‍വനിയിൽ പോകാം... പോകാം നറുമുന്തിരികൾ.. തിരിനീട്ടുമ്പോൾ കാണാൻ പോകാം മാറിൽ തിങ്കൾക്കലമാൻപോലെ ചായൂ മെല്ലെ മെല്ലെ.. ഈ രാവിൽ നിന്നിൽ എന്നും...ഞാനാണല്ലോ എന്നും എന്നിൽ... നീയാണല്ലോ ആ.. ആ
Song video
Song information
Music: നേഹ എസ് നായർ
Lyricist: റഫീക്ക് അഹമ്മദ്
Singer: നേഹ എസ് നായർഹരിചരൺ ശേഷാദ്രി
Film/album: ഇയ്യോബിന്റെ പുസ്തകം
Explore this song
- Singer: നേഹ എസ് നായർഹരിചരൺ ശേഷാദ്രി
- Film / album: ഇയ്യോബിന്റെ പുസ്തകം
- Composer: നേഹ എസ് നായർ
- Lyricist: റഫീക്ക് അഹമ്മദ്