Malayalam lyrics

രാവിന്റെ വാത്മീകത്തിൽ തപസ്സിരിക്കുവതെന്തിനോ 

ആയിരം ജ്വാലയായുദിച്ചു വരാനോ... 

ഭൂമി കറങ്ങി വരുന്നൂ...

കാലം തിരിച്ചു വരുന്നൂ...

തുയിലുണര് കതിരോൻ തുയിലുണര്....

മൗനത്തിൻ മുഖപടമൊരു കിളിയണിയുവതെന്തിനോ 

ആയിരം നാവുകളോടിനിയുണരാനോ...

പുതിയൊരു നാദം നീട്ടീ...

പുലരൊളി രാഗം മീട്ടീ...

പറന്നുയര് കിളിയേ... പറന്നുയര്...

പൊയ്കയിൽ പൊൻതാമര ധ്യാനമാർന്നതെന്തിനോ 

ആയിരമിതളുകളോടണിഞ്ഞൊരുങ്ങാനോ...

ഉഷസ്സിന് കണിയരുളി...

ഉയിരിനൊരുണർവ്വരുളി...

ഇതൾ വിടര് മലരേ... ഇതൾ വിടര്...... ആ....

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: ഗണേശ് സുന്ദരം

Film/album: സു സു സുധി വാത്മീകം

Explore this song