Malayalam lyrics
രാത്രി ഉറങ്ങും നേരം നിശാഗന്ധി സ്വപ്നം വിടർത്തും നേരം തെന്നൽ വന്നു വിളിച്ചൂ നിലാവിനെ ഒരു സ്വകാര്യം പറയാൻ (രാത്രി ഉറങ്ങും.....) കാട്ടാറിൻ ചിറ്റോളങ്ങളേ തഴുകും നേരം ഒരു വെള്ളിക്കൊലുസ്സിൻ മന്ദഹാസം കേട്ട നേരം കണ്ടെൻ മനം കുളിർത്തു നീരാടാൻ വന്നൊരു കന്യകയെ (രാത്രി ഉറങ്ങും.....) കാട്ടാറിന്നാഴങ്ങൾ അറിയുവാനവൾ ഇറങ്ങും നേരം ആ മാറു തഴുകുവാനായി ഞാൻ ചെന്നതിവേഗം ഓർത്തെൻ മനം കുളിർത്തു കാറ്റായീ മാറിയതോ ഭാഗ്യം (രാത്രി ഉറങ്ങും....)
Song video
Song details
Music: ചുള്ളിമാനൂർ ഷാനവാസ്
Film/album: നീലാംബരി - ആൽബം
- Singer: കെ ജെ യേശുദാസ്
- Film / album: നീലാംബരി - ആൽബം
- Composer: ചുള്ളിമാനൂർ ഷാനവാസ്
- Lyricist: തോമസ് സാമുവൽ