Malayalam lyrics

യമുനയും സരയുവും പുണരുമീ സംഗമം

അലയിടും നന്മയാൽ കുളിരുമീ സംഗമം

പാടുവാൻ

ആയിരം ജന്മമായ് തേടി നാം [യമുനയും]

കതിർ മണികൾ വീഴാതേ

തളിരിലകളാടാതേ

പൂന്തെന്നലേ മെല്ലെ വരൂ.....

വയലതിരിൽ വീഴാതെ കായ് കനികൾ

നോവാതേ

മലരിതളേ പുഞ്ചിരിക്കൂ..

ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ

സ്നേഹോദയം

[യമുനയും ]

പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ

തെങ്കനവേ

താഴെ വരൂ..

പിന്നിലാവിൽ മായാതെ പൊൻ‌വെയിലിൽ വാടാതേ

നൂറഴകീ കൂടെ

വരൂ..

ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ

[യമുനയും]

Song information

Music: എം ജയചന്ദ്രൻ

Lyricist: കൈതപ്രം

Singer: ജി വേണുഗോപാൽ

Film/album: അമൃതം

Explore this song