Malayalam lyrics

യദുകുലകോകില സ്വരതരംഗം

യമുനയിലലിയും വിലാസയാമം

രാധയെപ്പോലനുരാഗിണിയായി

രാഗേന്ദുപുഷ്‌‌പം വിരിഞ്ഞ യാമം

(യദുകുല...)

സ്വപ്‌നമരാളങ്ങൾ നീന്തിയെത്തും

ഹൃദയകല്ലോലിനിയിൽ...

പുളകാംഗുരങ്ങളിലുടലാകെ മൂടിയ

നീലക്കടമ്പുകളിൽ...

ജന്മാന്തരങ്ങൾക്കു് ചൈതന്യമേകിയ

ദാഹം നിറഞ്ഞു നിന്നൂ, പുതു-

രാഗം തുടിച്ചു നിന്നൂ....

(യദുകുല...)

കുഞ്ജകുടീരങ്ങൾ ഞാനൊരുക്കും

മാധവവനികകളിൽ...

നയനാംബുജങ്ങളിൽ തരളാഭിലാഷം

ചാലിച്ച പൗർണ്ണമിയിൽ...

പ്രേമോദയങ്ങളെ സ്വർഗ്ഗീയമാക്കിയ

ഭാവം വിരുന്നു വന്നൂ, വർണ്ണ-

ജാലം തുടിച്ചു നിന്നു...

(യദുകുല...)

Song video

Watch on YouTube

Song information

Music: ബോംബെ രവി

Lyricist: കെ ജയകുമാർ

Singer: കെ ജെ യേശുദാസ്

Raaga: ശുദ്ധധന്യാസി

Film/album: കളിവാക്ക്

Explore this song