Malayalam lyrics
നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനേ താലാട്ടുമോ അറിയാതെ വന്നെൻ ഹൃദയത്തിലേ മഴമേഞ്ഞകൂട്ടിൽ കൂടേറി നീ അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ തെളിവർണ്ണമോലും ചിറകൊന്നിലേ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ പ്രണയാർദ്രമാകുമീ മണിമുത്തുപോൽ മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീ
Song information
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: മിസ്റ്റർ ബട്‌ലർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മിസ്റ്റർ ബട്‌ലർ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി