Malayalam lyrics
ആ ആ ആ യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍ ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍ (2) ഓമലേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍ പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം യാമിനീ അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ സ്വപ്നകല്ലോലിനീ രാഗമാണു നീ(2) പൂങ്കിനാകായലില്‍ രാജഹംസമാണു നീ സ്നേഹാര്‍ദ്രം നിന്‍രൂപം....യാമിനീ എന്റെ സാമ്രാജ്യമീ മന്ദഹാസതീരം എന്റെ മണ്‍വീണയില്‍ രാഗസാഗരം (2) നിന്നില്‍ വീണൊഴുകുമെന്നാത്മരാഗ പല്ലവീ തേടുന്നൂ സാഫല്യം യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍ ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍ ഓമലേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍ പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം യാമിനീ
Song video
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: സിന്ധുദേവി
Film/album: ഓർമ്മച്ചെപ്പ്
Explore this song
- Singer: സിന്ധുദേവി
- Film / album: ഓർമ്മച്ചെപ്പ്
- Composer: ജോൺസൺ
- Lyricist: കൈതപ്രം