Malayalam lyrics
മഴവില്ലിന്‍ മയില്‍പ്പേടയോ മതിമറന്നാടും മാന്‍പേടയോ നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും നീലോല്‍പ്പലമുകുളം ഇതളിതളിതളായ് മധുനിറയുമ്പോള്‍ മനമുണരുന്നു സഖീ മഴവില്ലിന്‍ മയില്‍പ്പേടയോ മതിമറന്നാടും മാന്‍പേടയോ താഴമ്പൂ മണമുള്ള താഴ്വാരക്കാവിലെ തളിര്‍താന്നിച്ചോട്ടില്‍ വരൂ മലരും മധുവും കുളിരും ചൂടും കളിവീട് കെട്ടി തളിരാടയിട്ടു കളിവീട് കെട്ടി തളിരാടയിട്ടു ഒരുപോലെ പങ്കിടാം മഴവില്ലിന്‍ മയില്‍പ്പേടയോ മതിമറന്നാടും മാന്‍പേടയോ കറുകപ്പൂ വിരിയുന്ന മണിനാഗക്കുളങ്ങരെ കതിരോലക്കിളി പാടുമ്പോള്‍ നൂറും പാലും ചാര്‍ത്തും മനസ്സില്‍ നടമാടിടുന്ന മണിനാഗമുണ്ട് നടമാടിടുന്ന മണിനാഗമുണ്ട് അതിനെ നീ കണ്ടുവോ മഴവില്ലിന്‍ മയില്‍പ്പേടയോ മതിമറന്നാടും മാന്‍പേടയോ നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും നീലോല്‍പ്പലമുകുളം ഇതളിതളിതളായ് മധുനിറയുമ്പോള്‍ മനമുണരുന്നു സഖീ
Song information
Music: ടി കെ ലായന്‍
Lyricist: വയലാർ മാധവൻകുട്ടി
Singer: കെ ജെ യേശുദാസ്ശബ്നം
Film/album: പത്തേമാരി
Explore this song
- Singer: കെ ജെ യേശുദാസ്ശബ്നം
- Film / album: പത്തേമാരി
- Composer: ടി കെ ലായന്‍
- Lyricist: വയലാർ മാധവൻകുട്ടി